|    Jul 19 Thu, 2018 5:27 pm
FLASH NEWS
Home   >  Kerala   >  

അച്ഛന്റെ ശ്രാദ്ധച്ചടങ്ങ് പൂര്‍ത്തിയാക്കി ദിലീപ് വീണ്ടും ജയിലിലേക്ക്

Published : 6th September 2017 | Posted By: mi.ptk

ആലുവ: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന്റെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് കോടതിയുടെ കനിവില്‍ ഇന്ന് പിതാവിന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ ജയിലിനു പുറത്തിറങ്ങി. പിതാവിന്റെ ശ്രാദ്ധദിനത്തില്‍ ബലിയിടാനായി രണ്ടുമണിക്കൂര്‍ നേരത്തേക്കാണ്് ദിലീപിന് കോടതി ജാമ്യം അനുവദിച്ചത്. ഇന്നു രാവിലെ എട്ടു മുതല്‍ 10 മണി വരെയാണ് പോലിസ് കാവലില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയത്. രാവിലെ എട്ടു മണിക്കു തന്നെ ജയിലില്‍ നിന്ന് പോലിസ് അകമ്പടിയോടെ ദിലീപിനെ വീട്ടിലെത്തിച്ചു. വലിയ പൊലീസ് സന്നാഹം ദിലീപിനെ അനുഗമിച്ചു. തുടര്‍ന്ന് ആരംഭിച്ച ചടങ്ങുകള്‍ ഒന്‍പത് മണിയോടെ അവസാനിച്ചു. ദിലീപിന്റെ സഹോദരനൊപ്പം മകള്‍ മീനാക്ഷിയും ചടങ്ങുകളില്‍ പങ്കെടുത്തു. ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ദിലീപിനെ വീണ്ടും ജയിലിലെത്തിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss