|    Jul 19 Thu, 2018 7:36 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദിലീപ് പുതിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചു : സിനിമയിലെ ഒരു വിഭാഗത്തിനും പോലിസിനുമെതിരേ രൂക്ഷ ആരോപണം

Published : 11th August 2017 | Posted By: fsq

 

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച പുതിയ ജാമ്യാപേക്ഷയില്‍ പലര്‍ക്കുമെതിരേ നിരവധി ആരോപണങ്ങള്‍. തന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സിനിമാ ഇന്‍ഡസ്ട്രിയിലെ ഒരു വിഭാഗത്തിനും സംസ്ഥാന പോലിസ് മേധാവിക്കും മാധ്യമങ്ങള്‍ക്കും മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കെതിരേയും കടുത്ത ആരോപണങ്ങളാണ് ജാമ്യാപേക്ഷയില്‍ ദിലീപ് ഉന്നയിച്ചിരിക്കുന്നത്. വ്യവസായത്തിലെ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയെ തുടര്‍ന്നാണ് കേസില്‍ പ്രതിയാക്കപ്പെടുന്നത്. മാധ്യമങ്ങളെയും പോലിസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും സ്വാധീനിക്കാന്‍ കഴിവുള്ള ചിലര്‍ മാസങ്ങളായി ദുരുദ്ദേശ്യത്തോടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയാണ് അറസ്റ്റിലേക്കെത്തിച്ചത്. ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ പേരിലുള്ള കത്ത് വായിച്ച ദിവസം തന്നെ ഡിജിപിക്ക് വാട്‌സ്ആപ്പ് സന്ദേശമായി അയച്ചുനല്‍കി. സുനിയുടെ ബ്ലാക്ക് മെയിലിങ് സംബന്ധിച്ച് ഏറെ വൈകിയാണ് താന്‍ പരാതി നല്‍കിയതെന്ന പ്രോസിക്യുഷന്‍ നിലപാട് ഗൂഢാലോചനയാണ്. ജാമ്യം നിഷേധിക്കാന്‍ കാരണമായ സാഹചര്യം ഇപ്പോഴില്ലെന്നും ഹരജിയില്‍ പറയുന്നു. സിനിമാരംഗത്തെ വിവിധ പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാടെടുത്തത് ശത്രുക്കളെ ഉണ്ടാക്കാനിടയാക്കിയിട്ടുണ്ട്. 2016 ഡിസംബറില്‍ തിേയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സമരത്തിലായിരുന്നു. ഇതിനിടെ ചില തിയേറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരം താനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പുതിയ സംഘടന രൂപീകരിച്ചു. ഇതിനുശേഷം ലിബര്‍ട്ടി ബഷീര്‍ പ്രതികാര നടപടികള്‍ ആരംഭിച്ചു. നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമ്മ’ ഫെബ്രുവരി 19ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. മാസങ്ങളോളം തുടര്‍ന്ന കുപ്രചാരണങ്ങളുടെയും ശത്രുക്കളുടെ ഗൂഢാലോചനയുടെയും ഫലമായിട്ടാണ് കേസില്‍ അറസ്റ്റ് ചെയ്തതെന്നും ഹരജി ആരോപിക്കുന്നു. എഡിജിപി ബി സന്ധ്യക്കെതിരേയും ഹരജിയില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്. മഞ്ജുവാര്യരുമായി വളരെ അടുപ്പമുണ്ട് സന്ധ്യക്കെന്ന് ദിലീപ് പറയുന്നു. തന്നെ ചോദ്യംചെയ്യുന്ന കാര്യം അന്വേഷണസംഘത്തിന്റെ തലവനായിരുന്ന ദിനേന്ദ്ര കാശ്യപിന് അറിയില്ലായിരുന്നു. പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോന് തന്റെ ജീവിതവുമായുള്ള ബന്ധത്തെക്കുറിച്ച് വിശദമായി പറഞ്ഞു. മഞ്ജുവാര്യരുമായി അദ്ദേഹത്തിനുള്ള ബന്ധത്തെക്കുറിച്ചും തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ശ്രീകുമാര്‍ മേനോനു ബന്ധമുണ്ടെന്ന സംശയത്തെക്കുറിച്ചും ചോദ്യംചെയ്യലില്‍ വിശദീകരിച്ചിരുന്നു. ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ കാമറ ഓഫായെന്ന് കണ്ടു. ഒരുപാടു വ്യവസായ ബന്ധങ്ങളുള്ള ശ്രീകുമാര്‍ മേനോനു തന്നോടു ശത്രുതയുണ്ടെന്നും ഹരജിയില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss