|    Jul 21 Fri, 2017 8:13 am
FLASH NEWS
Home   >  Kerala   >  

ദിലീപ് ക്വട്ടേഷന്‍ ഏല്‍പ്പിച്ചത് തട്ടിക്കൊണ്ടു പോകുന്നതില്‍ സുനിയുടെ എക്‌സ്പീരിയന്‍സ് കണ്ടിട്ടോ ?

Published : 15th July 2017 | Posted By: mi.ptk

കൊച്ചി: നടിയെ തട്ടികൊണ്ട് പോയ സംഭവത്തില്‍ നടന്‍ ദീലീപ് പള്‍സര്‍ സുനിയെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചത് എക്‌സ്പീരിയന്‍സ് കണ്ടിട്ടെന്ന് സൂചന.  2012ല്‍ മറ്റൊരു നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനി ശ്രമിച്ചിരുന്നതായും ഈ വിവരം അറിഞ്ഞാണ് നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിയെ സമീപിച്ചതെന്നും പോലിസ് പറഞ്ഞു.
മികച്ച ടീമിനെ തന്നെ ഇതിനായി തിരഞ്ഞെടുക്കണമെന്ന് ദിലീപ് സുനിയോട് പറഞ്ഞിരുന്നു. ദിലീപ് നേരിട്ടാണ് സുനിയുമായി ഇടപാടുകള്‍ നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.
താനാണ് ഇതിന് പിന്നിലെന്ന് ഒരിക്കലും മറ്റുള്ളവര്‍ അറിയാനിടയാകരുതെന്ന് ദിലീപ് സുനിയോട് പറഞ്ഞിരുന്നത്ര. ക്വട്ടേഷന്‍ ഏറ്റെടുത്ത് മുന്‍പരിചയമുള്ളവര്‍ തന്നെ ടീമില്‍ വേണമെന്നും അവരെ സുനി തന്നെ തിരഞ്ഞടുക്കണമെന്നും ദിലീപ് പറഞ്ഞിരുന്നുവെന്നാണ് സൂചന. താനാണ് ഇതിന് പിന്നിലെന്ന് സംഘത്തിലുള്ള മറ്റുള്ളവര്‍ അറിയരുത്. ഒരിക്കലും തന്നെ നേരിട്ട് ഫോണില്‍ ബന്ധപ്പെടരുതെന്നും ദിലീപ് പറഞ്ഞിരുന്നതായാണ് പോലീസ് പറയുന്നത്. ഇതനുസരിച്ചാണ് പള്‍സര്‍ സുനി ഫോണില്‍ ദിലീപിനെ ഒരിക്കലും വിളിക്കാതിരുന്നത്. എന്നാല്‍ പല തവണ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ സുനില്‍ കുമാര്‍ വിളിച്ചിരുന്നു. ഇപ്പോഴൊക്കെ ദിലീപ് തൊട്ടടുത്ത് ഉണ്ടായിരുന്നു.  ഇതിന്റെ ചില തെളിവുകളും സാക്ഷി മൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. മുന്‍പ് മറ്റൊരു നടിയെ സുനില്‍ കുമാര്‍ ആക്രമിക്കാന്‍ ശ്രമിച്ച വിവരം ദിലീപ് അടക്കം സിനിമാ മേഖലയിലെ പലര്‍ക്കും അറിയാമായിരുന്നു. ഇത് കണക്കിലെടുത്താണ് തന്റെ ക്വട്ടേഷനും സുനില്‍ കുമാറിന് തന്നെ ദിലീപ് നല്‍കിയതെന്നും പൊലീസ് പറഞ്ഞു.
അതേസമയം, ദിലീപിന്റെ കസ്റ്റഡി കലാവാധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ദിലീപിനെ വീണ്ടും പോലീസ് കോടതിയില്‍ ഹാജരാക്കും. ദിലീപിന്റെ ജാമ്യഹരജി ഇന്ന് പരിഗണിക്കുമെന്നാണ് കരുതുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക