|    Jul 22 Sun, 2018 9:28 pm
FLASH NEWS
Home   >  Kerala   >  

ദിലീപ് അനുകൂല പ്രസ്താവന:ഗണേഷ് കുമാറിനെതിരെ അന്വേഷണസംഘം കോടതിയില്‍

Published : 9th September 2017 | Posted By: mi.ptk

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ സന്ദര്‍ശിച്ച ശേഷം കെബി ഗണേഷ് കുമാര്‍ എംഎല്‍എ നടത്തിയ പ്രസ്താവനക്കെതിരെ അന്വേഷണസംഘം കോടതിയെ സമീപിച്ചു. എംഎല്‍എയുടെ പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കലുമാണെന്ന് പോലീസ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. ദിലീപിനെ സന്ദര്‍ശിച്ച ശേഷമുള്ള ഗണേഷ്‌കുമാറിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് കൂടുതല്‍ സിനിമാ പ്രവര്‍ത്തകര്‍ ജയിലിലെത്തിയതെന്നും ഇത് സംശയാസ്പദമാണെന്നും അന്വേഷണസംഘം പറഞ്ഞു. സന്ദര്‍ശകര്‍ കൂടുതലായി എത്തുന്നത് അന്വേഷണത്തെ മോശമായി ബാധിക്കുന്നുണ്ടെന്നും വിഷയത്തില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെട്ടു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് നിരപരാധിയാണെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രസ്താവന.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss