|    Oct 22 Sun, 2017 3:02 am
Home   >  Todays Paper  >  Page 4  >  

ദിലീപുമായി റിയല്‍ എസ്റ്റേറ്റ് ഇടപാടില്ല അന്‍വര്‍ സാദത്ത് എംഎല്‍എ

Published : 15th July 2017 | Posted By: fsq

 

കൊച്ചി: ദിലീപ് തന്റെ സുഹൃത്താണെന്നും എന്നാല്‍, അദ്ദേഹവുമായി തനിക്ക് യാതൊരു വിധത്തിലുള്ള പണമിടപാടുകളോ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളോ ഇല്ലെന്നും ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നടി അക്രമിക്കപ്പെടുന്ന സംഭവത്തിന്റെ അടുത്തദിവസം താന്‍ ദിലീപിനെ വിളിച്ചിരുന്നുവെന്നത് സത്യമാണ്. ഗള്‍ഫിലെ ഒരു സ്‌കൂളിലെ പ്രോഗ്രാമിന്റെ ഉദ്ഘാടനത്തിന് ദിലീപിനെ ക്ഷണിക്കണമെന്ന് തന്റെ സുഹൃത്ത് പറഞ്ഞു. ഇക്കാര്യം ദിലീപിനോട് സംസാരിക്കുന്നതിനായിട്ടാണ് താന്‍ ദിലീപിനെ വിളിച്ചത്. ദിലീപിന് താന്‍ മാത്രമല്ല സിപിമ്മുകാരായ സുഹൃത്തുക്കളുമുണ്ട്. ഏതന്വേഷണവുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.ഇടതുപക്ഷ എംഎല്‍എമാരെക്കുറിച്ച് ഇപ്പോള്‍  ഉയരുന്ന അരോപണം ബാലന്‍സ് ചെയ്യാനായിരിക്കും  തന്നെക്കൂടി വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നതെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക