|    Jul 21 Fri, 2017 8:12 am
FLASH NEWS
Home   >  Kerala   >  

ദിലീപുമായി യാതൊരു വസ്തു ഇടപാടുകളുമുണ്ടായിരുന്നില്ലെന്ന് ആക്രമിക്കപ്പെട്ട നടി

Published : 13th July 2017 | Posted By: shins

 

തൃശൂര്‍: ദീലിപുമായി യാതൊരുവിധത്തിലുള്ള വസ്തു ഇടപാടുകളോ പണിമിടപാടുകളോ ഉണ്ടായിരുന്നില്ലെന്ന് ആക്രമണത്തിനിരയായ നടി അറിയിച്ചു. കേസില്‍ ദിലീപിന്റെ അറസ്റ്റ് ഓരോരുത്തരേയും പോലെ ഞെട്ടലോടെയാണ് കണ്ടതെന്നും അവര്‍ പറഞ്ഞു. ദിലീപുമായി വ്യക്തിപരമായി ചില പ്രശ്‌നങ്ങളുണ്ടാകുകയും സൗഹൃദം ഇല്ലാതാകുകയും ചെയ്തത് വാസ്തവമാണെന്നും അവര്‍ പറഞ്ഞു. മാധ്യമ ഓഫീസുകളിലേക്ക് അയച്ച വാര്‍ത്താക്കുറിപ്പിലാണ് ആക്രമണകേസിലെ ഇരയായ നടി ഈ പ്രതികരണങ്ങള്‍ നടത്തിയത്. ദിലീപുമായി വസ്തു ഇടപാടുകള്‍ ഉണ്ടായിരുന്നെന്ന രീതിയില്‍ മുമ്പും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും അതിനോട് പ്രതികരിക്കാതിരുന്നതും അതില്‍ കഴമ്പില്ലാത്തതിനാലാണ്. കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അത് അന്വേഷിച്ച് വാസ്തവമെന്തെന്ന് കണ്ടെത്താവുന്നതാണ്. അതിനായി എന്ത് രേഖകളും സമര്‍പ്പിക്കാന്‍ തയ്യാറുമാണ്. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ ഇല്ലെന്നും തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോകളും അക്കൗണ്ടുകളും സ്വന്തം അറിവോടെയല്ലെന്നും അവര്‍ പറഞ്ഞു. തന്നെ കള്ളകേസില്‍ കുടുക്കിയതാണെന്ന ദിലീപിന്റെ അവകാശവാദം സത്യമാണെങ്കിലും അല്ലെങ്കിലും അത് പുറത്തുവരട്ടേയെന്നും അവര്‍ പറഞ്ഞു. കേസില്‍ വ്യക്തി വൈരാഗ്യത്തിന്റേയോ മറ്റൊന്നിന്റേയോ പേരില്‍ ഒരാളെയും പ്രതിയാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടരുതെന്നും ആഗ്രഹിക്കുന്നതായും നടി പറഞ്ഞു. ചാനലില്‍ വന്നിരുന്ന് പറയാനുള്ള മാനസികാവസ്ഥ ഇല്ലാത്തതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു കുറിപ്പ് മാധ്യമങ്ങള്‍ക്കെഴുതുന്നതെന്നും ആക്രമണത്തിനിരയായ നടി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക