|    Oct 19 Fri, 2018 2:18 pm
FLASH NEWS
Home   >  Kerala   >  

‘ദിലീപും താനും’നിരപരാധികള്‍:നാദിര്‍ഷ

Published : 17th September 2017 | Posted By: mi.ptk

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകനും ഗായകനുമായ നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആലുവ പോലീസ് ക്ലബ്ബില്‍ നാലര മണിക്കൂറോളം പോലീസ് നാദിര്‍ഷയെ ചോദ്യം ചെയ്തു. തന്റെ നിരപരാധിത്വം അന്വേഷണസംഘത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് ചോദ്യംചെയ്യലിന് ശേഷം പുറത്തുവന്ന നാദിര്‍ഷ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസില്‍ താനും ദിലീപും നിരപരാധികളാണെന്നും ഇക്കാര്യം കോടതിയില്‍ ബോധ്യപ്പെടുത്തുമെന്നും നാദിര്‍ഷ പറഞ്ഞു. അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയിട്ടില്ല. സൗഹാര്‍ദപൂര്‍വമായിരുന്നു ചോദ്യം ചെയ്യലെന്നും നാദിര്‍ഷ പറഞ്ഞു.
ചോദ്യം ചെയ്യലുമായി നാദിര്‍ഷ സഹകരിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇനി ഈ മൊഴികള്‍ പരിശോധിച്ച ശേഷം മാത്രമേ മറ്റ് നടപടികള്‍ തീരുമാനിക്കാനാകൂവെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹജരായ നാദിര്‍ഷയെ ശാരീരിക അസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ടോടെ ആരോഗ്യം വീണ്ടെടുത്തെന്നും നാല് മണിക്ക് ശേഷം എപ്പോള്‍ വേണമെങ്കിലും ചോദ്യം ചെയ്യലിന് തയാറാണെന്നും നാദിര്‍ഷ അറിയിച്ചെങ്കിലും പിന്നീടാകാമെന്ന് പോലീസ് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പോലീസ് നോട്ടീസ് നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss