|    Feb 27 Mon, 2017 10:24 am
FLASH NEWS

ദിലീപും കാവ്യയും വിവാഹിതരായി

Published : 25th November 2016 | Posted By: mi.ptk

dileep-kavya

കൊച്ചി: ചലച്ചിത്ര താരങ്ങളായ ദിലീപും കാവ്യാമാധവനും വിവാഹിതരായി. രാവിലെ ഒമ്പത് മണിക്ക് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും ചലച്ചിത്ര മേഖലയിലെ സുഹൃത്തുകളും രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. മകള്‍ മീനാക്ഷിയും ചടങ്ങിനെത്തി. ഇരുതാരങ്ങളുടെയും രണ്ടാം വിവാഹമാണിത്.

വിവാഹ വാര്‍ത്ത ദിലീപ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. വിവാഹത്തിന് മകള്‍ മിനാക്ഷിയുടെ പിന്തുണയുണ്ടെന്നും പ്രേക്ഷകരുടെ പിന്തുണയും ആശംസയും വേണമെന്നും ദിലീപ് പറഞ്ഞു.

മഞ്ജുവാര്യരുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ദിലീപ്, കാവ്യയെ വിവാഹം കഴിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇരുവരും വാര്‍ത്ത നിഷേധിച്ചിക്കുകയാണുണ്ടായത്.

2015 ജനുവരി 31നാണ് ദിലീപും മഞ്ജുവും എറണാകുളം കുടുംബ കോടതിയില്‍ നിന്ന് വിവാഹമോചനം നേടിയത്. ഒരുമിച്ച് ജീവിക്കാന്‍ സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു താരങ്ങള്‍ വിവാഹമോചനം ആവശ്യപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 526 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day