|    Oct 19 Fri, 2018 8:48 am
FLASH NEWS
Home   >  Kerala   >  

ദിലീപിന് സോപാധിക ജാമ്യം അനുവദിക്കാനാവില്ല: കോടതി

Published : 18th September 2017 | Posted By: shadina sdna


എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ മാത്രം ജാമ്യം അനുവദിക്കാമെന്ന് അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. ദിലീപിനെതിരേ ഗുരുതര കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത്. 20 വര്‍ഷമോ ജീവപര്യന്തമോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അതുകൊണ്ട് സോപാധിക ജാമ്യം അനുവദിക്കാനാവില്ലെന്നും 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാമെന്നും വിധിപകര്‍പ്പില്‍ പറയുന്നു. കേസില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യ ഹരജി നാലാം തവണയും കോടതി തള്ളിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss