|    Jun 25 Mon, 2018 12:28 am
FLASH NEWS
Home   >  Kerala   >  

ദിലീപിന് തിരിച്ചടി;നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ നല്‍കിയില്ല

Published : 7th February 2018 | Posted By: mi.ptk

അങ്കമാലി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ നല്‍കണമെന്ന ദിലീപിന്റെ ആവശ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. ദിലീപിന് ചിത്രങ്ങള്‍ കൈമാറിയാല്‍ വ്യാപകമായി പ്രചരിക്കാന്‍ സാധ്യതയുണ്ടെന്നുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി നടപടി.

കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് പരിശോധിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു ദിലീപിന്റെ വാദം.എന്നാല്‍, ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയുടെ സുരക്ഷയ്ക്കും സ്വകാര്യജീവിതത്തിനും ഭീഷണിയാണെന്ന് പ്രോസിക്യൂഷന്‍ നിലപാടെടുത്തു.കേസ് വിചാരണനടപടിക്കായി  എറണാകുളം
സെഷന്‍സ് കോടതിയിലേക്ക് മാറ്റി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss