|    Jan 17 Wed, 2018 8:52 pm
FLASH NEWS
Home   >  Kerala   >  

ദിലീപിന് ജയിലില്‍ സുഖവാസം?

Published : 7th August 2017 | Posted By: mi.ptk

കൊച്ചി:  നടിയെ തട്ടികൊണ്ട് ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ജയിലില്‍ സുഖവാസമെന്ന് വെളിപ്പെടുത്തല്‍. സഹതടവുകാരനായിരുന്ന ആലുവ സ്വദേശി സനൂപാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ദിലീപിന് ജയിലില്‍ പ്രത്യേക ഭക്ഷണമാണ് ലഭിക്കുന്നത്. പകല്‍ സമയം മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരുടെ മുറിയില്‍ ചിലവഴിക്കുന്ന നടന്‍ രാത്രി കിടക്കാന്‍ മാത്രമാണ് സെല്ലിലേക്ക് വരുന്നതെന്നും സനൂപ് പറഞ്ഞു.
ജയിലിലെത്തിയത് മുതല്‍ ഇത്തരത്തില്‍ പ്രത്യേക പരിഗണന ദിലീപിന് ലഭിക്കുന്നുണ്ടെന്നും പ്രതികാര നടപടിയുണ്ടാകുമെന്ന് ഭയന്നാണ് ഇതുവരെ ഇക്കാര്യം പുറത്തുപറയാതിരുന്നതെന്നും സനൂപ് പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും സനൂപ് കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day