|    Jul 23 Mon, 2018 12:08 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദിലീപിന് ജയിലില്‍ വഴിവിട്ട സൗകര്യങ്ങളെന്ന് പരാതി

Published : 6th September 2017 | Posted By: fsq

 

ആലുവ: നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായി ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന് ജയിലില്‍ വഴിവിട്ട സൗകര്യങ്ങളും സഹായങ്ങളും നല്‍കുന്നുവെന്നു പരാതി. ആലുവ പുറയാര്‍ സ്വദേശി ഗിരീഷ് ആണ് ഇതുസംബന്ധിച്ച് സംസ്ഥാന ജയില്‍ ഡിജിപിക്ക് പരാതി നല്‍കിയ ത്. പ്രഭാതഭക്ഷണശേഷം ദിലീപിനെ ജയില്‍ സൂപ്രണ്ടിന്റെ എസി റൂമില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കുന്നതായും അവധിദിവസങ്ങളില്‍ പോലും നിരവധിപേര്‍ക്ക് ജയിലില്‍ സന്ദര്‍ശനാനുമതി നല്‍കിയതായും പരാതിയില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ സംശയങ്ങളുള്ളവരും പോലിസ് ചോദ്യംചെയ്തവരുമടക്കം ജയിലില്‍ സന്ദര്‍ശകരായത് കേസിനെ ദുര്‍ബലപ്പെടുത്തുമെന്നും പരാതിയിലുണ്ട്. പുറമേ നിന്നുള്ള സമ്മാനങ്ങളടക്കം ജയിലിലേക്ക് കടത്താന്‍ ജയില്‍ചട്ടങ്ങള്‍ അനുവദിക്കില്ലെന്നിരിക്കെ ജയിലില്‍ ഇതും ലംഘിക്കപ്പെട്ടതായും പരാതിയില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss