|    Aug 23 Wed, 2017 11:28 am
Home   >  Todays Paper  >  Page 1  >  

ദിലീപിന്റെ റിമാന്‍ഡ് 22 വരെ നീട്ടി

Published : 9th August 2017 | Posted By: fsq

 

ആലുവ: നടിയെ ആക്രമിച്ചതിലെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 22 വരെ നീട്ടി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. മൂന്നാംതവണയാണ് ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടുന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഇന്നലെയും കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. രാവിലെ പത്തേകാലോടെയാണ് നടപടിക്രമങ്ങള്‍ ആരംഭിച്ചത്. ആലുവ ഡിവൈഎസ്പി പ്രഫുലചന്ദ്രന്‍, ജയില്‍ സൂപ്രണ്ട് ബാബുരാജ് എന്നിവര്‍ ആലുവ സബ് ജയിലില്‍ നടപടികള്‍ക്കു നേതൃത്വം നല്‍കി.എന്തെങ്കിലും പരാതിയുണ്ടോ എന്ന് മജിസ്‌ട്രേറ്റ് ദിലീപിനോട് ചോദിച്ചു. ഇല്ലെന്ന് മറുപടി നല്‍കി. ഇതോടെ നടപടികള്‍ പൂര്‍ത്തിയാക്കി 22 വരെ റിമാന്‍ഡ് ചെയ്യുകയാണെന്ന് കോടതി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക