|    Oct 21 Sun, 2018 1:21 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദിലീപിന്റെ റിമാന്‍ഡ് 21 വരെ നീട്ടി

Published : 29th September 2017 | Posted By: fsq

 

അങ്കമാലി: നടിയെ ആക്രമിച്ച് അപകീര്‍ത്തി കരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഗൂഢാലോചന കുറ്റത്തില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ റിമാന്‍ഡ് നീട്ടി. അടുത്തമാസം 12 വരെയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് കാലാവധി നീട്ടിയിരിക്കുന്നത്. ദിലീപിന്റെ റിമാന്‍ഡ് കാലാവധി തീരുന്ന ദിവസമായ ഇന്നലെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു കോടതി നടപടിക്രമങ്ങള്‍. ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വിധിപറയാനിരിക്കെ ആണ് റിമാന്‍ഡ് നീട്ടിയിരിക്കുന്നത്. ഹൈക്കോടതിയി ല്‍ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞാല്‍ നിയമപരമായി ജാമ്യത്തിന് അര്‍ഹത ഉണ്ടെന്ന് കാണിച്ച് ദിലീപിന് കോടതിയെ സമീപിക്കാനാവും. എന്നാ ല്‍, ഇക്കാലയളവിന് മുമ്പായി പോലിസ് കുറ്റപത്രം സമര്‍പ്പിക്കും. തുടര്‍ച്ചയായ അവധിക്ക് ശേഷം ഇനി കോടതി പ്രവൃത്തിദിനം ഒക്‌ടോബര്‍ മൂന്നിന് ആണ്. വരുംദിവസങ്ങളി ല്‍ ഈ കേസുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കങ്ങള്‍ ഉണ്ടാവുമെന്നാണു കരുതുന്നത്. കേസുമായി ബന്ധപ്പെട്ടവരുടെ രഹസ്യമൊഴി എടുക്കാനുള്ള നീക്കങ്ങളും പോലിസ് ശക്തമാക്കിയിട്ടുണ്ട്. ഗായിക റിമി ടോമി ഉള്‍പ്പെടെ സിനിമാരംഗത്തെ നാലുപേരുടെ രഹസ്യമൊഴിയെടുക്കാന്‍ എറണാകുളം സിജെഎം കോടതി അനുമതി നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss