|    Dec 12 Tue, 2017 8:08 am
Home   >  News now   >  

ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

Published : 8th August 2017 | Posted By: G.A.G

ആലുവ : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. ഈ മാസം 22 വരെയാണ് റിമാന്‍ഡ് തുടരുക. സുരക്ഷാകാരണങ്ങളാല്‍ കോടതിയില്‍ നേരിട്ട് ഹാജരാക്കാതെ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരുന്നു കോടതി നടപടികള്‍.
അതേസമയം, ദിലീപിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ച് റിപോര്‍ട്ട് നല്‍കി. ചെവിയുടെ സന്തുലിതാവസ്ഥ തെറ്റിയെന്നും നടന്‍ അവശനിലയിലാണെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ചെറിയ ജലദോഷവും നേരിയ കാലുവേദനയും അനുഭവപ്പെടുന്നതായി അറിയിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ദിലീപിന് വൈറ്റമിന്‍ ഗുളികകള്‍ നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക