|    Jun 22 Fri, 2018 10:45 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദിലീപിന്റെ ഭൂമി കൈയേറ്റം : ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ച് അളക്കാന്‍ തീരുമാനം

Published : 7th August 2017 | Posted By: fsq

 

ആലങ്ങാട്: കരുമാലൂര്‍ പുറപ്പിള്ളിക്കാവിലെ നടന്‍ ദിലീപിന്റെ പുറമ്പോക്ക് കൈയേറ്റമുള്ളതായി ആരോപണമുള്ള സ്ഥലവും സമീപപ്രദേശങ്ങളും ഡിജിറ്റല്‍ സംവിധാനം വഴി അളന്നുതിട്ടപ്പെടുത്താന്‍ തീരുമാനമായി. ആധുനിക ഇലക്ട്രോണിക് സര്‍വേ ഉപകരണമായ ടോട്ടല്‍ സ്‌റ്റേഷന്‍’ഉപയോഗിച്ചാണ് അളക്കുകയെന്ന് പറവൂര്‍ തഹസില്‍ദാര്‍ അറിയിച്ചു. പെരിയാറിന്റെ തീരത്തെ പുറമ്പോക്ക് കൈയേറ്റങ്ങള്‍ ടോട്ടല്‍ സ്‌റ്റേഷന്‍’ഉപകരണവും ജിപിഎസ് സംവിധാനവും ഉപയോഗിച്ച് വളരെ പെട്ടെന്നും കൃത്യതയോടെയും ഡിജിറ്റലായി അളന്നു തിരിക്കാന്‍ സഹായകമാവുമെന്നു തഹസില്‍ദാര്‍ അറിയിച്ചു. ഭൂമിയില്‍ ജിപിഎസ് സംവിധാനം ഉപയോഗിച്ച് കോര്‍ഡിനേറ്റുകള്‍ മാര്‍ക്ക് ചെയ്യുകയും തുടര്‍ന്ന് ഈ പോയിന്റുകള്‍ തമ്മിലുള്ള ദൂരം ടോട്ടല്‍ സ്‌റ്റേഷന്‍ സര്‍വേ ഉപകരണം വഴി അളന്നു തിട്ടപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഇതുവഴി പത്തു വര്‍ഷം കൂടുമ്പോഴുള്ള റീസര്‍വേകള്‍ ഒഴിവാക്കാനും ഭൂമി കൈയേറുന്നവരെ എളുപ്പത്തില്‍ പിടികൂടാനും സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss