|    Jun 25 Mon, 2018 10:10 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദിലീപിന്റെ ഭൂമി കൈയേറ്റം പരിശോധിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും

Published : 4th August 2017 | Posted By: fsq

 

ആലങ്ങാട്(കൊച്ചി): കരുമാലൂര്‍ വില്ലേജില്‍ നടന്‍ ദിലീപ് ഭൂമി കൈയേറിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ പ്രത്യേക സര്‍വേ സ്‌ക്വാഡ് രൂപീകരിക്കാന്‍ റവന്യൂ വകുപ്പ് തയ്യാറെടുക്കുന്നു. കരുമാലൂര്‍ വില്ലേജില്‍ നടന്‍ ദിലീപ് പെരിയാറിനോട് ചേര്‍ന്ന് 30 സെന്റ് പുറമ്പോക്ക് ഭൂമി കൈയേറിയെന്ന പരാതിയെത്തുടര്‍ന്ന് കഴിഞ്ഞമാസം 27 മുതല്‍ പറവൂര്‍ താലൂക്കില്‍ നിന്നുള്ള സര്‍വേ ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാന്‍ റവന്യൂ വകുപ്പ് തയ്യാറെടുക്കുന്നത്. ജില്ലാ സര്‍വേ സൂപ്രണ്ടിന്റെ മേല്‍നോട്ടം പരിശോധനയ്ക്ക് ആവശ്യപ്പെട്ട് പറവൂര്‍ തഹസില്‍ദാര്‍  ജില്ലാ ഭരണകൂടത്തിന് കത്തയച്ചു. അതേസമയം, ദിലീപ് ഭൂമി കൈയേറിയിട്ടുണ്ടോയെന്ന് അറിയാന്‍ ഉപഗ്രഹസര്‍വേ നടത്തുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും റവന്യൂ വകുപ്പ് അധികൃതര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss