|    Oct 21 Sat, 2017 5:05 am
FLASH NEWS
Home   >  Kerala   >  

ദിലീപിന്റെ ഡി സിനിമാസിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്റെ വീടിന് നേരെ ആക്രമണം

Published : 4th October 2017 | Posted By: mi.ptk

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന്റെ ഉമസ്ഥതയിലുള്ള ഡി സിനിമാസിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്റെ വീടിനെ നേരെ ആക്രമണം. അഡ്വ. സന്തോഷിന്റെ പറവൂര്‍ കവലയിലുള്ള വീടിനുനേരെയാണ് ആക്രമണമുണ്ടായത്. കാറിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. വീടിന് നേരെ കല്ലേറ് നടത്തിയ സംഘം വീടിന് മുന്നില്‍വച്ച് ഗുണ്ട് പൊട്ടിക്കുകയും ചെയ്തു. ശബ്ദം കേട്ട് വീടിന് പുറത്തുവന്നപ്പോഴേക്കും അക്രമികള്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന്് സന്തോഷ് പറഞ്ഞു.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് നിര്‍മ്മിച്ചത് കൈയ്യേറ്റ ഭൂമിയിലാണെന്ന് കാണിച്ചാണ് അഡ്വ. സന്തോഷ് ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പിന്നീട് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഭൂമി കൈയ്യേറ്റം നടന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക