|    Oct 20 Sat, 2018 1:45 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറഞ്ഞേക്കും

Published : 18th September 2017 | Posted By: fsq

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രണ്ട് മാസത്തിലേറെയായി ജയിലില്‍ തുടരുന്ന നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യ ഹരജിയില്‍ അങ്കമാലി കോടതി ഇന്ന് വിധി പറഞ്ഞേക്കും. നേരത്തെ രണ്ട് വട്ടം ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് ശേഷമാണ് വീണ്ടും ദിലീപ് കീഴ്‌ക്കോടതിയെ സമീപിച്ചത്. ശനിയാഴ്ച അടച്ചിട്ട കോടതി മുറിയില്‍ ഒന്നര മണിക്കൂറോളം ജാമ്യഹരജിയില്‍ വാദം നടന്നിരുന്നു. ദിലീപ് ജാമ്യഹരജി സമര്‍പ്പിച്ചതിന് പിന്നാലെ പോലിസിന്റെ റിപോര്‍ട്ടും കോടതി തേടിയിരുന്നു. ഇതും ശനിയാഴ്ച പരിഗണിച്ചു. നടിയുടെ നഗ്നചിത്രം പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് മാത്രമാണ് തന്റെ പേരിലുള്ള കുറ്റമെന്ന് ദിലീപ് പറയുന്നു. അതിന്മേല്‍ അന്വേഷണം പൂര്‍ത്തിയായ സ്ഥിതിക്ക് ജാമ്യം നല്‍കണമെന്നും 10 വര്‍ഷത്തില്‍ താഴെ ശിക്ഷ കിട്ടാവുന്ന കുറ്റമായതിനാല്‍ 65 ദിവസമായി ജയിലില്‍ തുടരുന്ന തനിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ദിലീപ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ദിലീപിനെതിരേ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കുറ്റകൃത്യം ചെയ്യാന്‍ പ്രതികള്‍ക്ക് പണം നല്‍കിയതിലൂടെ നടിയോടുള്ള വ്യക്തിവൈരാഗ്യമാണ് ദിലീപ് തീര്‍ത്തത്. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള മറ്റ്് പ്രതികള്‍ക്ക് കുറ്റകൃത്യത്തിലുള്ള അതേ പങ്ക് തന്നെയാണ് ദിലീപിനുള്ളതെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു.  അറസ്റ്റിലായതിന് ശേഷം ആദ്യം അങ്കമാലി കോടതിയെയാണ് ദിലീപ് ജാമ്യത്തിനായി സമീപിച്ചത്. ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ രണ്ട് വട്ടം സമീപിച്ചത്. ഇതിനിടയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിനുള്ള സാധ്യത മുന്നില്‍ കണ്ട് കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കേസില്‍ പോലിസ് മനപ്പൂര്‍വം കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് കാവ്യ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss