|    Jul 16 Mon, 2018 6:53 am
Home   >  Todays Paper  >  Page 4  >  

ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

Published : 28th September 2017 | Posted By: fsq

 

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന കേസില്‍ സിനിമാതാരം ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. കേസില്‍ നാലുപേരുടെകൂടി രഹസ്യമൊഴി രേഖപ്പെടുത്താനുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. കേസില്‍ പോലിസ് പറയുന്ന രേഖകളൊന്നും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും പിന്നെ എങ്ങനെയാണ് ദിലീപിനുവേണ്ടി വാദിക്കുകയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ ചോദിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവം ക്വട്ടേഷനാണെന്നാണ് ആദ്യം എഡിജിപി അടക്കം പറഞ്ഞത്. ഇപ്പോള്‍ ഒരു പോലിസുകാരനെ കേസില്‍ പ്രതിചേര്‍ത്ത് ആസൂത്രിതമായി തെളിവുണ്ടാക്കാന്‍ ശ്രമിക്കുകയാണ് പ്രോസിക്യൂഷനെന്നും അദ്ദേഹം വാദിച്ചു. പ്രമുഖ നടനും നിര്‍മാതാവും വിതരണക്കാരനുമായ ദിലീപിനെ ജാമ്യത്തില്‍ വിട്ടാല്‍ ഇരയെ ദ്രോഹിക്കുമെന്നും തെളിവ് നശിപ്പിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss