|    Aug 23 Wed, 2017 12:07 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചേക്കും

Published : 10th August 2017 | Posted By: fsq

 

കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന്റെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ രണ്ടുദിവസത്തിനുള്ളില്‍  ഹൈക്കോടതിയില്‍ സമര്‍പ്പിച്ചേക്കും. വരുന്ന ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ള പറഞ്ഞു. മിക്കവാറും ഇന്ന് ഉച്ചയോടെ ജാമ്യാപേക്ഷ സമര്‍പ്പിച്ച് നാളെ വാദം കേള്‍ക്കാവുന്ന തരത്തിലായിരിക്കും അപേക്ഷ സമര്‍പ്പിക്കുക. ദിലീപ് അറസ്റ്റിലായി ഒരു മാസം പിന്നിടുന്ന സാഹചര്യത്തിലാണ് ജാമ്യാപേക്ഷ വീണ്ടും ഹൈക്കോടതിയിലെത്തുന്നത്. ഇതിനു മുമ്പ് അപേക്ഷ നല്‍കിയ അതേ ബെഞ്ചിനെ തന്നെയായിരിക്കും വീണ്ടും സമീപിക്കുക. ഇത്തവണ ജാമ്യം കിട്ടാനുള്ള സാഹചര്യമുണ്ടെന്ന വിശ്വാസത്തിലാണ് ദിലീപിന്റെ അഭിഭാഷകന്‍. എന്നാല്‍ ദിലീപിന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ദിലീപിന്റെ മാനേജരായ അപ്പുണ്ണി ഒളിവിലാണ്, പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെടും എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നായിരുന്നു നേരത്തെ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. എന്നാല്‍ അപ്പുണ്ണി ചോദ്യംചെയ്യലിന് ഹാജരാവുകയും ഫോണ്‍ നശിപ്പിക്കപ്പെട്ടതായി മൊഴി ലഭിക്കുകയും ചെയ്തതോടെ ഈ വാദങ്ങള്‍ക്ക് പ്രസക്തിയില്ലാതായിരിക്കുകയാണെന്നാണ് പ്രതിഭാഗം വ്യക്തമാക്കുന്നത്. കേസില്‍ ഉടന്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പോലിസ് അറിയിച്ചു. നിലവില്‍ 11ാം പ്രതിയായ ദിലീപ് ഇതോടെ കേസില്‍ രണ്ടാം പ്രതിയാവും. കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി ജൂലൈ 10നാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക