|    Jul 19 Thu, 2018 12:15 am
FLASH NEWS
Home   >  Kerala   >  

ദിലീപിന്റെ ജാമ്യഹരജി ഹൈക്കോടതി 26ലേക്ക് മാറ്റി

Published : 19th September 2017 | Posted By: shins

കൊച്ചി: ദിലീപ് ഇന്ന് സമര്‍പ്പിച്ച ജാമ്യഹര്‍ജി ഹൈക്കോടതി 26 ലേക്ക് മാറ്റിവെച്ചു. സാഹചര്യങ്ങളില്‍ സുപ്രധാന മാറ്റങ്ങളുണ്ടായാലേ ജാമ്യം പരിഗണിക്കൂവെന്ന് നിരീക്ഷിച്ചാണ്  കോടതി ജാമ്യഹര്‍ജി നീട്ടിയത്. ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹരജിയില്‍ മുന്‍ഭാര്യ മഞ്ചു വാര്യര്‍ക്കെതിരേയും സംവിധായകന്‍ ശ്രീകുമാറിനുമെതിരേയും ആരോപണം ഉന്നയിക്കുന്നുണ്ട്. മഞ്ജു വാര്യര്‍ക്ക് എഡിജിപി ബി സന്ധ്യയുമായും അടുത്ത ബന്ധമുണ്ടെന്നും 50 കോടി രൂപയുടെ സിനിമാ പ്രോജക്ടുകള്‍ അവതാളത്തിലാണെന്നും ജാമ്യ ഹര്‍ജിയില്‍ ദിലീപ് ഉന്നയിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. ഇന്നലെ അങ്കമാലി സെഷന്‍സ് കോടതി ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss