|    Aug 21 Mon, 2017 8:17 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദിലീപിന്റെ ജാമ്യം : രാംകുമാറിനു പകരം ഇനി ബി രാമന്‍പിള്ള

Published : 5th August 2017 | Posted By: fsq

 

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന്റെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിനു വേണ്ടി ഇനി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ബി രാമന്‍പിള്ള ഹാജരാകും. ആദ്യഘട്ടത്തില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ദിലീപിനു വേണ്ടി ഹാജരായിരുന്നത് അഡ്വ. രാംകുമാറായിരുന്നു. രണ്ടു കോടതികളും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് സുപ്രിംകോടതിയെ സമീപിക്കാന്‍ ദിലീപ് ഒരുങ്ങിയെങ്കിലും ഒരിക്കല്‍ കൂടി ഹൈക്കോടതിയെ സമീപിച്ചതിനു ശേഷം മതിയെന്ന തീരുമാനത്തിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് രാമന്‍പിള്ളയെ നിയോഗിക്കാന്‍ ദിലീപ് തീരുമാനിച്ചതത്രേ. ഈ മാസം 7നു രാമന്‍പിള്ള മുഖേന ഹൈക്കോടതിയില്‍ വീണ്ടും ദിലീപ് ജാമ്യാപേക്ഷ നല്‍കുമെന്നാണ് അറിയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക