|    Oct 23 Mon, 2017 11:02 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദിലീപിന്റെ ജാമ്യം ഉല്‍സവമാക്കി ആരാധകര്‍

Published : 4th October 2017 | Posted By: fsq

 

അബ്ദുല്‍ ഖാദര്‍ പേരയില്‍ആലുവ: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചതിന്റെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന നടന്‍ ദിലീപിന്റെ ജാമ്യം ആരാധകരും സുഹൃത്തുക്കളും ചേര്‍ന്ന് ഉല്‍സവമാക്കി. കഴിഞ്ഞ 84 ദിവസമായി ആലുവ സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന ദിലീപിന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യ വാര്‍ത്ത പുറത്തെത്തി 10 മിനിറ്റിനകം തന്നെ ദിലീപിന്റെ സുഹൃത്തുകളും ആരാധകരും നാട്ടുകാരും ആലുവ സബ് ജയിലിനു മുമ്പിലെത്തി. വൈകീട്ട് 4.35ഓടെ ഹൈക്കോടതിയില്‍ നിന്നുള്ള ജാമ്യ ഓര്‍ഡര്‍ അങ്കമാലി കോടതിയിലെത്തിച്ചു. 10 മിനിറ്റിനുള്ളില്‍ തന്നെ അങ്കമാലി കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാക്കി ഓര്‍ഡറുമായി ബന്ധുക്കള്‍ അഭിഭാഷകനോടൊപ്പം ആലുവ സബ് ജയിലിലെത്തി. വൈകീട്ട് 5.20ഓടെ ദിലീപ് ജയിലിനു പുറത്തിറങ്ങി. 5.50ന് പറവൂര്‍ കവല വിഐപി ലൈനിലുള്ള ദിലീപിന്റെ വീട്ടിലെത്തിയ ദിലീപിനെ സ്വീകരിക്കാനായി മാതാവ് സരോജം, ഭാര്യ കാവ്യാ മാധവന്‍, മകള്‍ മീനാക്ഷി, രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി, സിനിമാ താരങ്ങളായ സിദ്ദീഖ്, നാദിര്‍ഷാ, ലക്ഷ്മി പ്രിയ, ധര്‍മരാജന്‍ ബോള്‍ഗാട്ടി, കലാഭവന്‍ ഷാരോണ്‍ അടക്കമുള്ളവര്‍ വീടിന്റെ ഗേറ്റില്‍ തന്നെ നിലയുറപ്പിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക