|    May 24 Thu, 2018 5:04 pm
FLASH NEWS
Home   >  News now   >  

ദിലീപിന്റെ ചോദ്യംചെയ്യല്‍ പുലര്‍ച്ചെ വരെ നീണ്ടു; വീണ്ടും വിളിപ്പിച്ചേക്കും

Published : 29th June 2017 | Posted By: G.A.G

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപും സുഹൃത്ത് നാദിര്‍ഷയും നീണ്ട 13 മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിനൊടുവില്‍ പുലര്‍ച്ചെ ഒന്നേകാലോടെ പുറത്തിറങ്ങി. ആലുവ പോലിസ് ക്ലബില്‍ വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യലിനൊടുവില്‍ നിര്‍ണായകമായ പല വിവരങ്ങളും പോലിസിന് ലഭിച്ചതായാണ് സൂചന. ആക്രമിക്കപ്പെട്ട നടിയുമായി ആദ്യം സൗഹൃദത്തിലായിരുന്ന ദിലീപ് ഇപ്പോള്‍ സൗഹൃദമില്ലാത്തതിന്റെ കാര്യമെന്തെന്നു് പോലിസ് ചോദിച്ചറിഞ്ഞു. ഇതോടൊപ്പം ദിലീപിന്റെയും സഹായികളുടെയും റിയല്‍ എസ്റ്റേറ്റ്് ബന്ധങ്ങളും ഇടപാടുകളും പോലിസ് അന്വേഷിച്ചു. ദിലീപിന്റെയും നാദിര്‍ഷയുടെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെയും മൊഴികളില്‍ എന്തെങ്കിലും വൈരുധ്യങ്ങള്‍ ഉണ്ടോയെന്നാണ് ഇനി അന്വേഷണസംഘം പരിശോധിക്കുക. ഇത്തരത്തിലുള്ള വൈരുധ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതു സംബന്ധിച്ച് വിശദീകരിക്കുന്നതിനായി ഇരുവരേയും വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുള്ളതായാണ് സൂചന. ആര്‍ക്കും ക്ലീന്‍ചിറ്റ്് നല്‍കിയിട്ടില്ലെന്നും ആവശ്യമെങ്കില്‍ ഇവരെ വീണ്ടും വിളിപ്പിക്കുമെന്നും പോലിസ് വ്യക്തമാക്കിയിട്ടുണ്ട്.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss