|    Jul 25 Tue, 2017 4:25 am
FLASH NEWS
Home   >  Kerala   >  

ദിലീപിന്റെ കസ്റ്റഡി കാലാവധി നീട്ടി; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

Published : 14th July 2017 | Posted By: mi.ptk

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത നടന്‍ ദിലീപിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന പോലീസ് അപേക്ഷ കോടതി അംഗീകരിച്ചു. നാളെ വൈകിട്ട് അഞ്ച് മണിവരെ പോലീസ് കസ്റ്റഡിയില്‍ വക്കാന്‍ കോടതി അനുമതി നല്‍കി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ദിലീപ് നല്‍കിയ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും. പോലീസിനെതിരെ എന്തെങ്കിലും പരാതിയുണ്ടോ എന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് ഇല്ലെന്നാണ് ദിലീപ് മറുമപടി നല്‍കിയത്.
ബുധനാഴ്ചയാണ് ദിലീപിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവായത്. കസ്റ്റഡി കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇന്ന് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്. രാവിലെ 10.45ഓടെയാണ് ദിലീപിനെ കോടതിയില്‍ എത്തിച്ചത്. തുടര്‍ന്ന് കേസിലെ അന്വേഷണം തുടരുന്നതിനായി കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് പോലീസ് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. ദിലീപിനെതിരെ വ്യക്തമായ തെളിവകളുണ്ടെന്നും ആവശ്യമെങ്കില്‍ കേസ് ഡയറി മുദ്രവച്ച കവറില്‍ കോടതയില്‍ സമര്‍പ്പിക്കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദിലീപിനെ ഗൂഢാലോചന നടന്നതായി പറയപ്പെടുന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക