|    Dec 14 Thu, 2017 4:02 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ദിലീപിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും; ജാമ്യാപേക്ഷയില്‍ ഇന്നു വിധി

Published : 14th July 2017 | Posted By: fsq

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ പോലിസ് കസ്റ്റഡി ഇന്ന് അവസാനിക്കും. ദിലീപിനെ ഇന്നു രാവിലെ 10.30ഓടെ അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ജാമ്യാപേക്ഷയില്‍ കോടതി ഇന്നു വിധി പറഞ്ഞേക്കും. സുരക്ഷാ കാരണങ്ങളാല്‍ മജിസ്‌ട്രേറ്റിന്റെ ചേംബറിലായിരിക്കും ഇന്നും ഹാജരാക്കുക. രണ്ടുദിവസത്തേക്കായിരുന്നു ദിലീപിനെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്റെ വാദവും അങ്കമാലി മജിസ്‌ട്രേറ്റ് മുമ്പാകെ ഇന്നു നടക്കും. ഇതിനുശേഷമായിരിക്കും വിധി പറയുക. ദിലീപിനെ അന്വേഷണസംഘം വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കില്ലെന്നാണ് വിവരം. ആദ്യഘട്ടത്തില്‍ തന്നെ മൂന്നു ദിവസത്തെ കസ്റ്റഡി മാത്രമായിരുന്നു അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്. നടി ആക്രമിക്കപ്പെട്ടതിനുശേഷം ദിലീപിന്റെ ഫോണിലേക്ക് വന്ന കോളുകളുടെ മുഴുവന്‍ വിശദാംശങ്ങളും പോലിസ് ശേഖരിച്ചുകഴിഞ്ഞതായാണ് വിവരം. ഇതില്‍ സംശയം തോന്നുന്നവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് പോലിസിന്റെ തീരുമാനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക