|    Aug 17 Thu, 2017 5:15 am
FLASH NEWS
Home   >  Kerala   >  

ദിലീപിന്റെ ആദ്യവിവാഹത്തെക്കുറിച്ച് കേട്ടിട്ടുണ്ട്; താന്‍ സാക്ഷിയെന്ന പ്രചാരണം തെറ്റ്: അബി

Published : 3rd August 2017 | Posted By: shins

കൊച്ചി: നടന്‍ ദിലീപിന്റെ ആദ്യവിവാഹത്തിന് താന്‍ സാക്ഷിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തള്ളി നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ അബി. ദിലീപിന്റെ ആദ്യ വിവാഹത്തില്‍ താന്‍ സാക്ഷിയായിരുന്നില്ലെന്നും പോലീസ് വിഷയത്തില്‍ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും അബി വ്യക്തമാക്കി. പോലീസ് തന്നെ ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല. ദിലീപും നാദിര്‍ഷയുമായി മിമിക്രി കാലത്തുണ്ടായിരുന്ന ബന്ധം വെച്ചാണ് ഇപ്പോള്‍ തന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. പ്രൊഫഷണല്‍ ബന്ധം മാത്രമാണ് അവരുമായി ഉണ്ടായിരുന്നതെന്നും വ്യക്തിജീവിതത്തില്‍ ഇടപെടാറില്ലെന്നും അബി പറഞ്ഞു. ദിലീപിന്റെ രജിസ്റ്റര്‍ വിവാഹം കഴിഞ്ഞതായി കേട്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ അതില്‍ പങ്കാളിയായിരുന്നില്ല-അബി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക