|    Jul 21 Sat, 2018 5:16 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദിലീപിനെ സന്ദര്‍ശിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

Published : 9th September 2017 | Posted By: fsq

 

ആലുവ: നടിയെ അക്രമിച്ച ഗൂഢാലോചന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ദിലീപിനെ ആലുവ സബ് ജയിലില്‍ സന്ദര്‍ശിക്കാനെത്തുന്നവരുടെ തിരക്കിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് അങ്കമാലി കോടതി മുമ്പാകെ ഇന്നലെ പരാതി നല്‍കിയിരുന്നു. ദിലീപിനെ അനിയന്ത്രിതമായി സന്ദര്‍ശിക്കുന്നത് കേസിന്റെ അന്വേഷണത്തെ സാരമായി ബാധിക്കുമെന്നും ഇത് അന്വേഷണത്തില്‍ സ്വാധീനം ചെലുത്താന്‍ കാരണമാവുമെന്നും കാണിച്ചാണ് സിഐ കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച അങ്കമാലി ഒന്നാംക്ലാസ് മജിസ്‌ടേറ്റ് ലീന റിയാസ് ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ആലുവ സബ്ജയില്‍ സൂപ്രണ്ടിനോട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. കോടതി ഉത്തരവ് എത്തിയതോടെ, ഇന്നലെ ഉച്ച മുതല്‍ ദിലീപിനെ കോടതിയില്‍ സന്ദര്‍ശിക്കുന്നതിന് കടുത്ത വിലക്ക് ഏര്‍പ്പെടുത്തി. സിനിമാ പ്രവര്‍ത്തകരടക്കമുള്ള ബന്ധുക്കള്‍ ഇന്നലെ ജയിലില്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തിയെങ്കിലും ഇവര്‍ക്കെല്ലാം അനുമതി നിഷേധിച്ചിരുന്നു. വരുംദിവസങ്ങളിലും ജയില്‍ സന്ദര്‍ശനത്തില്‍ കര്‍ശന നിയന്ത്രണം തുടരാനാണ് ജയില്‍ അധികൃതരുടെ തീരുമാനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss