|    Oct 16 Tue, 2018 7:55 am
FLASH NEWS
Home   >  Kerala   >  

ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു

Published : 15th November 2017 | Posted By: mi.ptk

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍.ഇന്ന് രാവിലെ ദിലീപിനെ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കുറ്റപത്രം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ എന്നാണ് റിപ്പോര്‍ട്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്യുന്നുണ്ട്.  ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യല്‍ ഒരു മണിക്കൂര്‍ പിന്നിട്ടു. എസ്പി സുദര്‍ശനന്‍, സിഐ ബിജു പൗലോസ് എന്നിവരാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. ശക്തമായ തെളിവുകള്‍ നിരത്തി പിഴവുകളില്ലാത്ത കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വഷണസംഘത്തിന്റെ നീക്കം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss