|    Nov 24 Fri, 2017 4:00 am
FLASH NEWS
Home   >  Kerala   >  

ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത വിഷ്ണു അറസ്റ്റില്‍

Published : 25th June 2017 | Posted By: mi.ptk

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിക്ക് വേണ്ടി ദിലീപിനെ വിളിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത വിഷ്ണു അറസ്റ്റില്‍. ദിലീപിന്റെ പേര് പറയാതിരിക്കാന്‍ ഒന്നരക്കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ മാനേജരെയും നാദിര്‍ഷയെയും വിളിച്ച് ഭീഷണിപ്പെടുത്തിയത് വിഷ്ണു ആണെന്നാണ് പറയപ്പെടുന്നത്. വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണം അടക്കമുള്ള തെളിവുകള്‍ നാദിര്‍ഷയും ദിലീപും പോലീസിന് നല്‍കിയിരുന്നു.
അതേസമയം, പള്‍സര്‍സുനി ദിലീപിനയച്ച കത്ത് എഴുതിയത് നിയമവിദ്യാര്‍ഥിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പള്‍സര്‍ സുനി പറഞ്ഞതനുസരിച്ച് ഇയാള്‍ കത്തെഴുതുകയായിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോള്‍ കത്ത് വിഷ്ണുവിന് കൈമാറുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
കഴിഞ്ഞദിവസം പുറത്തുവന്ന കത്ത് പള്‍സര്‍ സുനി എഴുതിയതല്ലെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. സുനിയുടെ കൈയ്യക്ഷരവുമായി സാമ്യമില്ലാത്ത അക്ഷരങ്ങളാണ് കത്തിലുള്ളതെന്ന് ഇയാളുടെ അഭിഭാഷകനും പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിയമവിദ്യാര്‍ഥിയാണ് കത്തെഴുതിയെന്ന് തെളിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക