|    Oct 18 Thu, 2018 3:57 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതിനെതിരേ പരാതി : കോടതിക്ക് റിപോര്‍ട്ട് നല്‍കി

Published : 14th September 2017 | Posted By: fsq

 

ആലുവ: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ ആലുവ സബ്ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ സുഹൃത്തുക്കളും സിനിമാരംഗത്തുള്ളവരുമടക്കം നിരന്തരമായി സന്ദര്‍ശിക്കുന്നതും, അവിഹിതമായ സൗകര്യങ്ങള്‍ നല്‍കുന്നതായും ആക്ഷേപമുയര്‍ന്നിരുന്നു. ഓണാഘോഷ സമയത്തു പോലും 50ലേറെ പേര്‍ ചുരുക്കം ദിവസത്തിനുള്ളിലായി തന്നെ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. നിരന്തരമായി ദിലീപിനെ പലരും ജയിലില്‍ സന്ദര്‍ശിക്കുന്നത് കേസന്വേഷണത്തെ കാര്യമായി ബാധിക്കും. കേസില്‍ പ്രതികളെന്നാരോപിക്കപ്പെടുന്നവരും നേരത്തെ അന്വേഷണ സംഘം ചോദ്യംചെയ്തവരുമുള്‍പ്പെടെയുള്ളവരുടെ സന്ദര്‍ശനം കേസ് അട്ടിമറിക്കാന്‍ ഇടയാക്കുമെന്നാരോപിച്ച് അന്വേഷണ ഉ—ദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ പരാതി നല്‍കിയിരുന്നു. പരാതി പരിഗണിച്ച മജിസ്‌ട്രേറ്റ് ലീന റിയാസ് മൂന്ന് ദിവസത്തിനകം ജയില്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കോടതി മുമ്പാകെ ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ ഉച്ചയ്ക്ക് ഇതു സംബന്ധിച്ചു വിശദീകരണം ആലുവ സബ് ജയില്‍ സൂപ്രണ്ട് ബാബുരാജ് അങ്കമാലി കോടതി മുമ്പാകെ സമര്‍പ്പിച്ചത്. മുദ്രവച്ച കവറില്‍ ഒരു പേജിലാണു വിശദീകരണം സമര്‍പ്പിച്ചിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss