|    Aug 20 Sun, 2017 9:01 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദിലീപിനെ ജയിലിലിടാന്‍ അന്വേഷണം നീട്ടുന്നു : മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

Published : 10th August 2017 | Posted By: fsq

 

തൃശൂര്‍: നടന്‍ ദിലീപിനെ ജയിലിലിടുന്നതിനുവേണ്ടി മാത്രമാണ് പോലിസ് അന്വേഷണം അനന്തമായി നീട്ടുന്നതെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. ആലുവ റൂറല്‍ എസ്പി മൂന്നാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. ചലച്ചിത്ര പ്രവര്‍ത്തകന്‍ സലിം ഇന്ത്യ സമര്‍പ്പിച്ച പരാതിയിന്‍മേലാണു നടപടി. ദിലീപിനെതിരായ നടപടികള്‍ ഗൂഢാലോചനയുടെ ഭാഗമാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പേരില്‍ അന്വേഷണം നടത്തി ദിലീപിനെ മാനസികമായി പീഡിപ്പിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. ദിലീപ് സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തിയതായി ചൂണ്ടിക്കാട്ടുന്ന പരാതിയില്‍ നടി പീഡിപ്പിക്കപ്പെട്ടു എന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പറയുന്നു. ദിലീപിനോട് മുന്‍വൈരാഗ്യമില്ലെന്ന നടിയുടെ പ്രസ്താവനയും സംഭവത്തിനു പിറ്റേന്ന് നടി സിനിമയില്‍ അഭിനയിച്ചതും ഇതിനു തെളിവായി പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക