|    Oct 20 Fri, 2017 9:48 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദിലീപിനെ കുടുക്കിയത്; സത്യം പുറത്തുവരും-സഹോദരന്‍

Published : 14th July 2017 | Posted By: fsq

 

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയതാണെന്നും അദ്ദേഹം നിരപരാധിയാണെന്നും ദിലീപിന്റെ സഹോദരന്‍ അനൂപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വലിയ ട്രാപ്പാണ്. പോലിസ് അതു കണ്ടെത്തുമെന്നാണു പ്രതീക്ഷ. ദിലീപിനെ ഇല്ലാതാക്കാനുള്ള വലിയ ശ്രമം നടക്കുന്നുണ്ട്. സിനിമയെ വെല്ലുന്ന തിരക്കഥയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സത്യവും ദൈവവും ഉണ്ടെങ്കില്‍ യാഥാര്‍ഥ വസ്തുത പുറത്തുവരും. ദിലീപ് തിരിച്ചുവരും. അദ്ദേഹം ഇത്തരത്തില്‍  ഒരിക്കലും ചെയ്യില്ല. അത്രയ്ക്ക്് വിഡ്ഢിത്തം കാട്ടാന്‍ ദീലിപ് വെറും മണ്ടനല്ല. സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ പുറത്തുവരുന്നതല്ല സത്യം. സത്യം തെളിയുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ഒപ്പം നില്‍ക്കണം. ഇതുപോെല ഒരാളെ ക്രൂശിക്കരുതെന്നും  അനൂപ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക