|    Oct 19 Fri, 2018 3:18 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദിലീപിനെ കാണാന്‍ കൂടുതല്‍ ചലച്ചിത്രപ്രവര്‍ത്തകര്‍

Published : 8th September 2017 | Posted By: fsq

 

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കൂടുതല്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ ജയിലിലെത്തി സന്ദര്‍ശിച്ചു. നടന്‍ വിജയരാഘവന്‍, നിര്‍മാതാവ് എം രഞ്ജിത്ത് എന്നിവരാണ് ആലുവ സബ് ജയിലിലെത്തി ഇന്നലെ ദിലീപിനെ സന്ദര്‍ശിച്ച പ്രമുഖര്‍. സിനിമാമേഖലയിലുള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നടനും എംഎല്‍എയുമായ കെ ബി ഗണേഷ്‌കുമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിനിമയില്‍നിന്നു ദിലീപിന്റെ ഔദാര്യം പറ്റിയവര്‍ പോലിസിനെ പേടിച്ചു മാറിനില്‍ക്കുന്നത് ശരിയല്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതര്‍പേര്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ ജയിലിലെത്തുന്നത്. നടന്‍മാരായ ജയറാം, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, സുധീര്‍, സംവിധായകരായ രഞ്ജിത്, നാദിര്‍ഷാ, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, ഏലൂര്‍ ജോര്‍ജ് എന്നിവര്‍ ഉത്രാടം, തിരുവോണം ദിവസങ്ങളിലായി ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. ജയറാം ഓണക്കോടിയുമായിട്ടായിരുന്നു ദിലീപിനെ കാണാനെത്തിയത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ഉത്രാടനാളില്‍ ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. ജൂലൈ 10ന് ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം ആദ്യമായാണ് ഭാര്യയും മകളും ദിലീപുമായി കൂടിക്കാഴ്ച നടത്താനെത്തിയത്. ഇവര്‍ ജയിലിലെത്തി കാണുന്നതിനെ ദിലീപ് വിലക്കിയിരുന്നതിനാലാണ് സന്ദര്‍ശനം വൈകിയത്. കഴിഞ്ഞ ദിവസം കോടതി അനുമതിയോടെ ദിലീപ് പിതാവിന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടിലെത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss