|    Jul 23 Mon, 2018 11:26 am
FLASH NEWS
Home   >  Kerala   >  

ദിലീപിനെ കാണാനെത്തുന്നവര്‍ക്ക് നിയന്ത്രണം

Published : 8th September 2017 | Posted By: mi.ptk

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാനെത്തുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി പോലീസ്. കഴിഞ്ഞ ദിവസങ്ങളിലായി ദിലീപിനെ കാണാന്‍ സിനിമാ മേഖലയില്‍ നിന്നടക്കം നിരവധി പേര്‍ കൂട്ടത്തോടെ എത്തിയതിനെ തുടര്‍ന്നാണ് പോലീസ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇതേതുടര്‍ന്ന് ഇന്ന് എത്തിയ എട്ടോളം പേര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചതായി പോലീസ് പറഞ്ഞു. അടുത്ത ബന്ധുക്കള്‍ക്കും പ്രധാന വ്യക്തികള്‍ക്കും മാത്രമേ ഇനി ദിലീപിനെ കാണാന്‍ അനുമതി നല്‍കൂ.
പിതാവിന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി രണ്ട് മണിക്കൂര്‍ ജാമ്യം നല്‍കിയതിന് പിന്നാലെയാണ് സിനിമാ മേഖലയില്‍ നിന്നടക്കം നിരവധി പേര്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചത്. ഇത് ജയില്‍ ചട്ടങ്ങള്‍ക്ക് എതിരാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss