|    Nov 21 Tue, 2017 7:37 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദിലീപിനെ അമ്മ ജയിലിലെത്തി കണ്ടു

Published : 12th August 2017 | Posted By: fsq

 

ആലുവ/കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ അമ്മ സന്ദര്‍ശിച്ചു. ദിലീപ് റിമാന്‍ഡില്‍ കഴിയുന്ന ആലുവ സബ് ജയിലിലെത്തിയാണ് ഇന്നലെ  അമ്മ സരോജം ദിലീപിനെ കണ്ടത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവായ സുരാജാണ് ഇന്നലെ ദിലീപിനെ കാണുന്നതിനുള്ള അനുമതി തേടി ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയത്. മകന്‍ അനൂപ്, മരുമകന്‍ സുരാജ് എന്നിവരോടൊപ്പവുമാണ് സരോജം എത്തിയത്. ഇവരുടെ സന്ദര്‍ശനം 12 മിനിറ്റ് നീണ്ടു. അമ്മ സരോജം ദിലീപിനെ കണ്ടപാടെ പൊട്ടിക്കരയുകയായിരുന്നു. ദിലീപും,  അമ്മയെ കെട്ടിപ്പിടിച്ച് ഏറെ നേരം കരഞ്ഞു. താന്‍ നിരപരാധിയാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു ദിലീപിന്റെ കരച്ചില്‍. അതേസമയം, ദിലീപ് സമര്‍പ്പിച്ച രണ്ടാം ജാമ്യാപേക്ഷ ഈ മാസം 18ന് ഹൈക്കോടതി പരിഗണിക്കും. ഇന്നലെ ജാമ്യ ഹരജി വാദത്തിനെടുത്തെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അറിയാന്‍  കോടതി 18ലേക്കു മാറ്റുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക