|    Oct 17 Wed, 2018 7:40 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദിലീപിനെ അനുകൂലിച്ച സെബാസ്റ്റ്യന്‍ പോളിന് എതിരേ ആഷിഖ് അബു

Published : 12th September 2017 | Posted By: fsq

 

കൊച്ചി: ദിലീപിനെ അനുകൂലിച്ചു രംഗത്തെത്തിയ സെബാസ്റ്റ്യന്‍ പോളിനോടു നിഷാമിനുവേണ്ടിയും സംസാരിക്കണമെന്ന് സംവിധായകന്‍ ആഷിഖ് അബു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആഷിക് അബുവിന്റെ വിമര്‍ശനം. പോലിസിനെയും സര്‍ക്കാരിനെയും കോടതിയേയും ചോദ്യംചെയ്യാന്‍ സ്വാതന്ത്ര്യമുള്ള നാടുതന്നെയാണ് നമ്മുടേത്. അതില്‍ സംശയംവേണ്ടാ സെബാസ്റ്റിയന്‍ പോള്‍. നിങ്ങള്‍ നിഷാമിന് വേണ്ടിയും സംസാരിക്കണം. വക്കീല്‍ ആണെന്നു മറക്കുന്നില്ല. വരും ദിവസങ്ങളില്‍ ശ്രീനിയേട്ടനെപ്പോലെ കുറെയധികം ആളുകള്‍ സംസാരിക്കും. കേരളം ചര്‍ച്ച ചെയ്യണം; ഇടപെടണം. പറ്റുമെങ്കില്‍ മറ്റേ ബാബയുടെ ടീം നടത്തിയപോലെ. അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്നും ആഷിഖ് അബു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ബലാല്‍ക്കാരം നടത്തി അത് മൊബൈലില്‍ പകര്‍ത്തി കൊണ്ടുവരാന്‍ ക്വട്ടേഷന്‍ കൊടുത്തു എന്നതാണ് കേരള പോലിസ് ദിലീപ് എന്ന വ്യക്തിയില്‍ ചാര്‍ത്തിയ കുറ്റം. ശ്രീനിയേട്ടന്‍ പറഞ്ഞതുപോലെതന്നെ അതിബുദ്ധിമാനായ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ല എന്നും വേറെ വഴികള്‍ അയാള്‍ കണ്ടെത്തിയേനെ എന്നുമാണ് അറസ്റ്റിനു മുമ്പ് ദിലീപിനെ അടുത്തറിയാവുന്ന ആളുകളുടെ (ഞാനടക്കം) ഉറച്ച വിശ്വാസം. പക്ഷേ, പോലിസ് നീക്കം അണിയറ നാടകങ്ങളെ പൊളിച്ചെറിഞ്ഞു. ദിലീപിനെപ്പോലെ അതിബുദ്ധിമാനും ധനികനും ശക്തനുമായ ഒരാളെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തീരുമാനിക്കുന്നു. വളരെ സെന്‍സിറ്റീവ് ആയ വിഷയത്തില്‍ നീതിയുടെ ഭാഗത്തുനില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. കോടതികള്‍ പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെന്ന് കണ്ടെത്തി ജാമ്യം നിഷേധിക്കുന്നു. താന്‍ അവള്‍ക്കൊപ്പം മാത്രമാണെന്നും ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss