|    Nov 18 Sat, 2017 4:47 am
Home   >  Todays Paper  >  Page 4  >  

ദിലീപിനെതിരേ ശക്തമായ തെളിവുകള്‍ ഉണ്ട് : റൂറല്‍ എസ് പി

Published : 9th August 2017 | Posted By: fsq

 

ആലുവ: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന്റെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരേ ശക്തമായ പുതിയ തെളിവുകള്‍ കൂടിയുണ്ടെന്ന് റൂറല്‍ എസ്പി എ വി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പുതിയ തെളിവുകള്‍ പരസ്യമാക്കുവാന്‍ സാധിക്കില്ല. കേസില്‍ നിന്ന് ആരെയും വെറുതെവിടില്ലെന്നും എസ്പി പറഞ്ഞു. മാപ്പുസാക്ഷിയുടെ കാര്യം കേസിന്റെ അവസാന ഘട്ടത്തിലാണ് ആലോചിക്കുക. കേസില്‍ ദിലീപിന്റെ സഹോദരിയെയും ചോദ്യംചെയ്യുമെന്ന് എസ്പി പറഞ്ഞു. ജനപ്രതിനിധികളെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യം അന്വേഷണസംഘം തീരുമാനിക്കുമെന്നും ദിലീപിനെതിരെയുള്ള പുതിയ തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ വെളിപ്പെടുത്താനാവില്ലെന്നും എസ്പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക