|    Oct 20 Sat, 2018 8:16 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദിലീപിനെതിരേ ഗൂഢാലോചന : പി സി ജോര്‍ജ്‌

Published : 16th September 2017 | Posted By: fsq

 

കോട്ടയം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിയുന്ന നടന്‍ ദിലീപിനെ കുടുക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആവര്‍ത്തിച്ച് പി സി ജോര്‍ജ് എംഎല്‍എ. സിപിഎം നേതാവിന്റെ മകനും എഡിജിപി ബി സന്ധ്യയും പ്രമുഖ നടിയുമാണ്് ഇതിനു പിന്നിലെന്ന് പി സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.  തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന സ്വാമി നിരപരാധിയാണെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.ചട്ടമ്പിസ്വാമിയുടെ ജന്‍മഗൃഹം സന്ധ്യ വിലയ്ക്കു വാങ്ങിയപ്പോള്‍ അതിനെതിരേ സമരം നടത്തിയ വ്യക്തിയാണ് സ്വാമി. സമരത്തിന്റ പേരില്‍ സ്വാമിക്കെതിരേ 16 കേസുകളെടുത്തു. ഇതില്‍ 14 കേസുകള്‍ തള്ളിപ്പോയി. ബാക്കി കേസുകള്‍കൂടി ഇല്ലാതായാല്‍ വീണ്ടും സമരം തുടങ്ങുമെന്ന് തിരിച്ചറിഞ്ഞാണ് സ്വാമിക്കെതിരേ സന്ധ്യ രംഗത്തെത്തിയത്.  എന്തുകൊണ്ടാണ്  ദിലീപിന് ജാമ്യം നല്‍കാത്തതെന്ന് കോടതി വ്യക്തമാക്കണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss