|    Dec 15 Fri, 2017 9:32 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദിലീപിനെതിരായ കുറ്റപത്രം ചോര്‍ന്ന സംഭവം അന്വേഷണസംഘം ഇന്നു കോടതിയില്‍ വിശദീകരണം നല്‍കും

Published : 1st December 2017 | Posted By: kasim kzm

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു ലഭിച്ചതിനെതിരേ നടന്‍ ദിലീപ് സമര്‍പ്പിച്ച പരാതിയില്‍ കോടതി ഉത്തരവിനെത്തുടര്‍ന്ന് അന്വേഷണസംഘം ഇന്നു വിശദീകരണം നല്‍കും. കുറ്റപത്രം സമര്‍പ്പിച്ച സമയം തന്നെ സാക്ഷിമൊഴികള്‍ അടക്കമുള്ള കുറ്റപത്രത്തിലെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നത് വിധിയെ സ്വാധീനിക്കും. കോടതിയില്‍ കുറ്റപത്രത്തിന്റെ പരിശോധന പോലും പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ന്നതു സംബന്ധിച്ച് അന്വേഷണ സംഘത്തില്‍ നിന്നു വിശദീകരണം തേടണമെന്നുമായിരുന്നു ആവശ്യം. കഴിഞ്ഞ 27നു വിദേശത്ത് പോവാന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്ന പാസ്‌പോര്‍ട്ട് കൈപ്പറ്റാന്‍ അങ്കമാലി കോടതിയിലെത്തിയപ്പോഴാണ് ദിലീപ് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പരാതി സംബന്ധിച്ച് ഇന്നു വിശദീകരണം നല്‍കണമെന്ന് പോലിസിനോട് അങ്കമാലി മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു. കുറ്റപത്രത്തിന്റെ പരിശോധന അങ്കമാലി കോടതിയില്‍ തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക