|    Jul 16 Mon, 2018 6:47 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദിലീപിനു പിന്തുണയുമായി സെബാസ്റ്റ്യന്‍ പോള്‍

Published : 12th September 2017 | Posted By: fsq

 

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന്റെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനു പിന്തുണയുമായി മുന്‍ എംപിയും മാധ്യമപ്രവര്‍ത്തകനുമായ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ രംഗത്ത്. പോലിസ് ഒരു വ്യക്തിയെ ചൂണ്ടിക്കാട്ടി പ്രതിയാണെന്നു പറയുന്നത് പൂര്‍ണമായും വിശ്വസിച്ചുകൊണ്ട് അയാളെ നിരാകരിക്കണം, നിഗ്രഹിക്കണം എന്ന നിലപാട് നല്ല ലക്ഷണമല്ലെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ദിലീപിനെ ശിക്ഷിക്കാവുന്ന കേസ് ഇപ്പോഴുമില്ല. ദിലീപ് സംശയിക്കപ്പെടുന്ന വ്യക്തി മാത്രമാണ്. അദ്ദേഹത്തോട് സഹാനുഭൂതി പാടില്ലെന്ന നിലപാട് പ്രാകൃതമായ മാനസികാവസ്ഥയാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. അതിനിടെ ദിലീപിനെ ജയിലില്‍ പോയി കണ്ട കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എക്കെതിരേ വിമന്‍ ഇന്‍ സിനിമ കലക്ടീവ് രംഗത്തെത്തി. ഗണേഷ് കുമാര്‍ ഭരണഘടനാ ലംഘനം നടത്തിയെന്നാരോപിച്ച് നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും സംഘടന അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss