|    Jun 25 Mon, 2018 6:07 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദിലീപിനു ജാമ്യം നല്‍കാത്തത് മനുഷ്യാവകാശ ലംഘനമെന്ന്

Published : 5th August 2017 | Posted By: fsq

 

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരേ നടന്ന ഗൂഢാലോചന കണ്ടെത്തണമെന്നും ദിലീപിനു ജാമ്യം നല്‍കാത്തതു മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനില്‍ ഹരജി. ഫെഫ്ക അംഗവും സഹസംവിധായകനുമായ സലീം ഇന്ത്യയാണ് ഹരജി നല്‍കിയത്. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്നും കൃത്രിമമായ തെളിവുകള്‍ സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ് ദിലീപിനു ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ സലീം ആരോപിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss