|    Nov 24 Fri, 2017 8:27 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ദിനോസര്‍ പ്രതിമകളുടെ തല മോഷ്ടിച്ചു

Published : 9th August 2017 | Posted By: fsq

 

സിഡ്‌നി: ആസ്‌ത്രേലിയയിലെ ലോകപ്രശസ്തമായ ദിനോസര്‍ മ്യൂസിയത്തിലെ ദിനോസര്‍ പ്രതിമകള്‍ തകര്‍ത്ത നിലയില്‍. കാന്‍ബറയിലെ ആസ്‌ത്രേലിയന്‍ ദേശീയ ദിനോസര്‍ മ്യൂസിയത്തിന്റെ കവാടത്തില്‍ സ്ഥാപിച്ചിരുന്ന മൂന്ന് പ്രതിമകളുടെ തലയാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. സംഭവസ്ഥലത്ത് പ്രതിമകള്‍ നശിപ്പിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ പോലിസ് കണ്ടെത്തിയിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച മ്യൂസിയത്തിലെത്തിയ സന്ദര്‍ശകരാണ് പ്രതിമകള്‍ നശിപ്പിക്കപ്പെട്ടതായി വിവരം ആദ്യം അറിയിച്ചത്. അതിക്രമം തികച്ചും ദാരുണമാണെന്നാണ് അധികൃതരുടെ പ്രതികരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക