|    Apr 24 Tue, 2018 12:05 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ദിനകരന്‍ കേസ്: ഇടനിലക്കാരനെതിരേ കുറ്റപത്രം

Published : 15th July 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അണ്ണാ ഡിഎംകെ (അമ്മ) വിഭാഗം നേതാവ് ടി ടി വി ദിനകരന്‍ ഉള്‍പ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഇടനിലക്കാരന്‍ സുകേഷ് ചന്ദ്രശേഖരനെതിരേ ഡല്‍ഹി പോലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ അന്തിമ കുറ്റപത്രത്തില്‍ ദിനകരന്റെ പേരില്ല. ദിനകരനും മറ്റു പ്രതികള്‍ക്കുമെതിരേ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പോലിസ് പറഞ്ഞു. കേസ് ഈമാസം 17നു പരിഗണിക്കും. ഏപ്രില്‍ 16ന് അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖരന്റെ ജാമ്യഹരജി സെഷന്‍സ് കോടതിയും ഡല്‍ഹി ഹൈക്കോടതിയും തള്ളിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss