|    Aug 14 Tue, 2018 1:53 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ദിനകരന്‍പക്ഷ എംപി പളനിസാമി ക്യാംപില്‍

Published : 23rd September 2017 | Posted By: fsq

 

ചെന്നൈ: തമിഴ്‌നാട്ടില്‍ ടിടിവി ദിനകരനെ അനുകൂലിക്കുന്ന അണ്ണാ ഡിഎംകെ ക്യാംപില്‍ ചോര്‍ച്ച. ദിനകരന്‍ പക്ഷത്തെ പാര്‍ലമെന്റംഗം എം വാസന്തി മുഖ്യമന്ത്രി പളനിസാമിയുടെ പക്ഷത്തേക്കു മാറി. തെങ്കാശി (എസ് സി) നിയോജക മണ്ഡലത്തെയാണ് വാസന്തി പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്നത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ദിനകരന്‍ ഡിഎംകെയുമായി കൈകോര്‍ത്തിരിക്കുകയാണെന്ന് വാസന്തി ആരോപിച്ചു. പളനിസാമിയെ സന്ദര്‍ശിച്ചശേഷം വാര്‍ത്താ ലേഖകരോടു സംസാരിക്കുകയായിരുന്നു അവര്‍. ദിനകരന്‍ ഡിഎംകെയുമായി കൈകോര്‍ത്തതിന് ഒന്നരകോടി അണ്ണാ ഡിഎംകെ അനുയായികള്‍ക്ക് എതിര്‍പ്പുണ്ട്. അമ്മ (ജയലളിത) ജനങ്ങള്‍ക്കുവേണ്ടി നിസ്വാര്‍ഥമായിട്ടാണ് പ്രവര്‍ത്തിച്ചത്. ആ സര്‍ക്കാരിനെ എങ്ങനെ അട്ടിമറിക്കാനാവും? ദിനകരനെ അനുകൂലിക്കുന്ന എംഎല്‍എമാരെ കര്‍ണാടകയിലെ കൂര്‍ഗില്‍ തടവിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍ ദിനകരന്‍പക്ഷം വിടുമെന്നും വാസന്തി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss