|    Nov 18 Sun, 2018 3:39 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ദിഗ് വിജയ്‌സിങും ജ്യോതിരാദിത്യ സിന്ധ്യയും കൊമ്പുകോര്‍ത്തു

Published : 3rd November 2018 | Posted By: kasim kzm

ഭോപാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസ്സില്‍ നേതാക്കള്‍ക്കിടയിലെ തര്‍ക്കം മറനീക്കി പുറത്ത്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങും ജ്യോതിരാദിത്യ സിന്ധ്യയും കൊമ്പുകോര്‍ത്തതോടെയാണ് നേതാക്കള്‍ക്കിടയിലെ അഭിപ്രായവ്യത്യാസം പുറത്തായത്.
സംസ്ഥാനത്ത് ഈ മാസം 28ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയ ചുമതല ഇരുനേതാക്കള്‍ക്കുമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി എത്തിയപ്പോഴാണ് സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവരും കടുത്ത വാക്‌പോര് നടത്തിയത്.
തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിന് അശോക് ഗെഹ്‌ലോട്ട്, വീരപ്പ മൊയ്‌ലി, അഹ്മദ് പട്ടേല്‍ എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റി രൂപീകരിക്കാന്‍ രാഹുല്‍ ഗാന്ധി നിര്‍ബന്ധിതനായെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. സിന്ധ്യയോ മുതിര്‍ന്ന നേതാവായ കമല്‍നാഥോ മുഖ്യമന്ത്രി പദവിയിലെത്തുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഒരാളെ ഉയര്‍ത്തിക്കാട്ടാന്‍ പാര്‍ട്ടിക്ക് ഇതുവരെ സാധിച്ചിട്ടില്ല.
നേതൃത്വത്തിന്റെ അവഗണനയില്‍ ദിഗ്‌വിജയ്‌സിങ് കടുത്ത അസംതൃപ്തനാണെന്ന റിപോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് പാര്‍ട്ടിയിലെ പടലപ്പിണക്കം പുറത്തുവന്നത്. രാഹുല്‍ ഗാന്ധിയുടെ ദ്വിദിന സന്ദര്‍ശനം അവസാനിച്ചതിനു തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 57 സ്ഥാനാര്‍ഥികള്‍ക്ക് ടിക്കറ്റ് ആവശ്യപ്പെട്ട് സിങ് സോണിയാഗാന്ധിക്ക് കത്തെഴുതിയതായി റിപോര്‍ട്ടുകളുണ്ടായിരുന്നു.അതേസമയം, പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ തര്‍ക്കമുണ്ടെന്ന റിപോര്‍ട്ടുകള്‍ ദിഗ്‌വിജയ് സിങ് നിഷേധിച്ചിട്ടുണ്ട്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss