|    Mar 26 Sun, 2017 1:17 am
FLASH NEWS

ദിഗ്‌വിജയ് സിങ് ബിപിഎല്‍ പട്ടികയില്‍

Published : 24th July 2016 | Posted By: SMR

പനാജി: എഐസിസി ജനറല്‍ സെക്രട്ടറിയും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ (ബിപിഎല്‍) പട്ടികയില്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പട്ടികയില്‍ അദ്ദേഹമുണ്ട്. സിങിനൊപ്പം അദ്ദേഹത്തിന്റെ മകനും സഹോദരനും ബിപിഎല്‍ പട്ടികയിലാണ്. സിങ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യമറിയിച്ചത്.
ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ താന്‍ അപേക്ഷ നല്‍കിയിട്ടില്ല. ആനുകൂല്യം കൈപ്പറ്റിയിട്ടുമില്ല. തനിക്കും കുടുംബത്തിനുമെതിരായ ഗൂഢാലോചനയാണിത്. ഇതിനുത്തരവാദികളായവര്‍ മാപ്പുപറയണം. അവരെ ശിക്ഷിക്കണം- സിങ് പറഞ്ഞു. ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച ചെയ്യാനാണ് സിങ് പനാജിയിലെത്തിയത്.

(Visited 28 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക