ദിഗ്വിജയ് സിങും അമൃതാ റായിയും വിവാഹിതരായി
Published : 6th September 2015 | Posted By: admin
മുംബൈ:കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങുമായുള്ള തന്റെ വിവാഹം കഴിഞ്ഞതായി മാധ്യമ പ്രവര്‍ത്തക അമൃതാ റായ്. തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഇന്നാണ് വിവാഹം കഴിഞ്ഞ വാര്‍ത്താ അമൃത പോസ്റ്റ് ചെയ്തത്.
ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നതെന്ന് 44 കാരിയായ അമൃത പറഞ്ഞു. കഴിഞ്ഞ ആഴ്ച ചെന്നൈയിലായിരുന്നു വിവാഹം. താന്‍ സൈബര്‍ ആക്രമണത്തിന്റെ ഇരയാണ്. ദിഗ്വിജയ് മായുള്ള അടുപ്പത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ തന്നെ കൈകാര്യം ചെയ്തത് ഒരു കൊടും കുറ്റവാളിയെ പോലെയാണ്. ഇതില്‍ തനിക്ക് ദുഖമുണ്ട്. താന്‍ പ്രണയിച്ച ആളെ വിവാഹം ചെയ്യുന്നു. പ്രായ വ്യത്യാസം ഒരു പ്രശ്നമല്ല. ദിഗ് വിജയ്യുടെ എല്ലാ സ്വത്തുക്കളും മക്കളുടെ പേരില്‍ എഴുതി വെയ്ക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടുണെ്ടന്നും അമൃത പോസ്റ്റില്‍ പറഞ്ഞു. 64 കാരനായ ദിഗ് വിജയ് സിങിന്റെ അമൃതാ റായിയുമായുള്ള ബന്ധം കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ദിഗ് വിജയ് സിങ് ഇത് നിഷേധിച്ചിരുന്നു.
ദിഗ് വിജയ് സിങിന്റെ ഭാര്യ 2013ല്‍ അന്തരിച്ചിരുന്നു. അമൃതാ റായിയുടെ ആദ്യ വിവാഹം ബന്ധം വേര്‍പ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.