|    Oct 22 Mon, 2018 2:42 am
FLASH NEWS
Home   >  Kerala   >  

ദാസാ…നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്: ഓക്‌സിജന്‍ പശുവിനെ തള്ളി ട്രോളന്‍മാര്‍

Published : 17th January 2017 | Posted By: Navas Ali kn

troll15

” ദാസാ, നമുക്ക് 2 പശുക്കളെ വാങ്ങണം. പാല് മില്‍മയില്‍ കൊടുക്കണം, ചാണകം ആമസോണിലും. പിന്നെ അതിന്റെ ഓക്‌സിജന്‍ വെച്ചൊരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ഹൊ നമുക്കൊന്ന് സുഖിക്കണം.”  പശു ഓക്‌സിജന്‍ ഉള്‍പ്പാദിപ്പിക്കുമെന്ന രാജസ്ഥാനിലെ ബിജെപി മന്ത്രിയുടെ ” കണ്ടെത്തലിനെ ” സാമൂഹിക മാധ്യമങ്ങളില്‍ ട്രോളന്‍മാരുടെ പെരും തള്ളല്‍.

troll1
ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, പരുത്തിക്കുരു,തവിട്… ഇത്രയും അങ്ങ് കൊടുത്താല്‍ പശു ശറപറാന്ന് ഓക്‌സിജന്‍ പുറത്തു വിട്ടു തുടങ്ങും എന്ന് ട്രോളില്‍ പറയുന്ന നടന്‍ ശങ്കരാടി നേതാക്കള്‍ പറയുന്ന എന്തും അണ്ണാക്കു തൊടാതെ വിഴുങ്ങുന്ന ശരാശരി സംഘിയെ ഓര്‍മിപ്പിക്കുന്നുണ്ട്.

 

troll12

നടന്‍മാരായ ദിലീപിനെയും സലിം കുമാറിനെയും പൂച്ചയും പശുവുമാക്കിയുള്ള ട്രോളില്‍ പശുവിനോട് പൂച്ച ശ്വസിക്കുന്നതും പുറത്തു വിടുന്നതും ഓക്‌സിജനാണെങ്കില്‍ പിന്നെ എന്തിനാ പുറത്തു വിട്ട് അതു തന്നെ വലിച്ചു കയറ്റുന്നത് എന്നാണ് ചോദിക്കുന്നത്.

troll7

പശുവിന് എത്ര ലിറ്റര്‍ ഓക്‌സിജന്‍ കാണുമെന്ന് ചോദിക്കുന്ന മോഹന്‍ ലാലും ട്രോളില്‍ നിറയുന്നുണ്ട്. ട്രോളുകളുടെ കുത്തൊഴുക്കില്‍ പിടിച്ചു നില്‍ക്കാനാകാതെയുള്ള സംഘികളുടെ രോദനം മറ്റൊരു ട്രോളിലൂടെ പരിഹസിക്കപ്പെടുന്നുമുണ്ട്.

troll17

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss